2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച


ഹജ്ജിലൊരു ചടങ്ങുണ്ട്
ഹാജിമാര്‍ സഫ, മര്‍വ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടണം...
അതിനു പിന്നില്‍ ഒരു സംഭവമുണ്ട്..
ഇബ്രാഹിം നബിക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു.. ഒരാള്‍ അടിമ സ്ത്രീ ആയ ഭാര്യ ഹാജറ...
അവര്‍ക്കൊരു പുത്രന്‍ ജനിച്ചതും അല്ലാഹുവിന്‍റെ കല്പനയുണ്ടായി.. ആരുമില്ലാത്ത മക്ക
മരുഭൂമിയില്‍  ആ സ്ത്രീയെയും മകനെയും കൊണ്ടുവിടാന്‍.. ..., ഇബ്രാഹിം നബി അങ്ങനെ ചെയ്തു...
ഭാര്യ ചോദിച്ചു: അങ്ങിതു ചെയ്യുന്നത് അല്ലാഹുവിന്‍റെ കല്പനയാലാണോ?
അതെ എന്ന് നബി മറുപടി പറഞ്ഞു
''എങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹു മതി '' എന്ന് ഹാജറ ഉത്തരം നല്‍കി..
നബി അവരെ വിട്ടു പോയി...
കുറെ അകലെ എത്തിയ ശേഷം നബി പ്രാര്‍ത്ഥിച്ചു..
''അല്ലാഹുവേ ഞാന്‍ അവരെ നിന്നെ ഏല്‍പ്പിക്കുന്നു...''
കുഞ്ഞു വിശന്നു കരഞ്ഞപ്പോള്‍ ഹാജറ ഈ മലകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഹാജറ ഓടി..
ആ ഓട്ടമാണ് ഇന്ന് കറുത്തവനും, വെളുത്തവനും , രാജാവും, മന്ത്രിയും, കോടീശ്വരനും,
പാവപ്പെട്ടവനും ഒരേ പോലെ ഓടുന്നത്...
'' ഞങ്ങള്‍ക്ക് അല്ലാഹു മതി '' എന്ന് പറഞ്ഞ ഒരു അടിമ സ്ത്രീയെ അല്ലാഹു ആദരിച്ച രീതി
മഹാത്ഭുതം തന്നെ..
തീര്‍ന്നില്ല ഹാജറ ഓട്ടം കഴിഞ്ഞു വരുമ്പോള്‍ കുഞ്ഞിന്‍റെ കാലടിയില്‍ വെള്ളത്തിന്‍ ഉറവ പൊട്ടിയത്
കണ്ടു അത്ഭുതപ്പെട്ടു.... ഉറവയുടെ ഒഴുക്ക് കണ്ടു ഭയന്ന അവര്‍ പറഞ്ഞു '' സം..സം ( അടങ്ങൂ) ആ
നീരുറവയാണ് ഇന്ന് മക്കയില്‍ ദിനം പ്രതി ലക്ഷ കണക്കിന് ക്യുബിക് ലിറ്റര്‍ എടുത്തിട്ടും വറ്റാതെ
നില്‍ക്കുന്നത്..!
ആ ഓര്‍മകളില്‍...http://noushadwydc.blogspot.com/
ഞാന്‍ നേരുന്നു എല്ലാവര്‍ക്കും
ത്യാഗത്തിന്‍റെ , സഹനത്തിന്‍റെ, അര്‍പ്പണത്തിന്‍റെ..
ബലി പെരുന്നാള്‍ ആശംസകള്‍...!,...!
ഈദ് മുബാറക്..!http://www.facebook.com/noushadwyd.c.5